പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ മയക്കുവെടിവെച്ചു



പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ട് തവണ പുലിയെ മയക്കുവെടി വച്ചു. വൈകാതെ കൂട്ടിലേക്ക് മാറ്റും. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയിലാണ് പുലി പിടിയിലാകുന്നത്.


പുലിയെ വെടിവെച്ചു കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം.അതേ സമയം ഹർത്താൽ തുടരുകയാണ്. പുലിയെ വെടിവെച്ചു കൊല്ലുന്നത് വരെ സമരം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു.


ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ശക്തമായി തുടരുന്നു. കടകമ്പോളങ്ങളും ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു.


ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മൂന്ന് വയസ്സുകാരി നാന്‍സിയെ പുലി കടിച്ചു കൊലപ്പെടുത്തിയത്. പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച റോഡ് ഉപരോധം ഇന്നും തുടര്‍ന്നു.കുട്ടിയെ ആക്രമിച്ചതിന് ശേഷം പുലി മഞ്ജുള എന്ന സ്ത്രീയെയും ആക്രമിച്ചു. ഇവര്‍ പന്തല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.





Post a Comment

Previous Post Next Post