കാസർകോട് ഉപ്പള: പാളം മുറിച്ചുകടക്കുന്നതിനിടയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. ഉപ്പളയിലെ പരമേശ്വരന്‍ - പുത്തമ്മ ദമ്ബതികളുടെ മകള്‍ ചന്ദ്രാവതിയെ(53)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച സന്ധ്യയോടെയാണ് ഉപ്പളയില്‍വെച്ച് മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചത്. കേള്‍വി കുറവുള്ള ചന്ദ്രാവതി ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആദ്യത്തെ റെയില്‍വെ പാളം കടന്ന് അടുത്ത പാളത്തിലേക്ക് കടക്കുമ്ബോള്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാതെ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസെത്തി മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി.