പത്തനംതിട്ട: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നിലക്കൽ-പമ്പ സർവീസ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്. വിഷയത്തിൽ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.