തൃശ്ശൂർ : ഒല്ലൂരില്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി രണ്ട് പേര്‍ക്ക് പരിക്ക്. വാഹത്തിലുണ്ടായിരുന്ന പട്ടാമ്ബി സ്വദേശി കബീര്‍ സഹായിയായ നൗഫല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഒല്ലൂര്‍ സെന്ററിലെ ആയുര്‍വേദ കടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ ഇടിച്ചു കയറിയത്.
വാഹനത്തിന്റെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്‌നിരക്ഷാ സേനയെത്തി ഡോര്‍ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.