മലപ്പുറം പൂക്കോട്ടൂർ അറവങ്കരയിൽ ഫർണിച്ചർ ഷെഡും ടയർ റെസോളിങ് യൂണിറ്റും കത്തി നശിച്ചു



മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്തിലെ അറവങ്കരയിൽ 

 പ്രവർത്തിക്കുന്ന ടയർ റീസോളിങ് കടയും തൊട്ടടുത്ത ഫർണിച്ചർ നിർമ്മാണ ശാലയും കത്തി നശിച്ചു.വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ആണ് സംഭവം.അറവങ്കര സ്വദേശികൾ ആയ കട്ടിൽപുറം മുഹമ്മദ്‌ ഹാജിയുടെയും ചാപ്പത്തൊടി മുഹമ്മദിന്റെയും ഉടമസ്ഥതയിലുള്ള ഇരു നില കെട്ടിടങ്ങളിലായി തൊട്ടടുത്തു പ്രവർത്തിക്കുന്ന നാരങ്ങാളി ഗോവിന്ദൻ എന്നയാളുടെ ബ്ലൈസ് ടയർ ആൻഡ് റീസോളിങ് യൂണിറ്റിലും, അമ്പിളി വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലുമാണ് തീ പിടുത്തം ഉണ്ടായത്.കെട്ടിടത്തിന്റെ ചുവരുകളും സ്ഥാപനത്തിലെ നിർമ്മാണത്തിനുള്ള ഉരുപ്പടികളും ഫർണിച്ചറുകളും കത്തി നശിച്ചിട്ടുണ്ട്.ഓടിക്കൂടിയ നാട്ടുകാർ തീ അണക്കാൻ ശ്രെമിച്ചെങ്കിലും അകത്തേക്ക് കയറാനാകാതെ മലപ്പുറം അഗ്നിരക്ഷ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.നിലയത്തിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തു എത്തി രണ്ടു മണിക്കൂറോളം സാഹസപ്പെട്ടു തീ പൂർണ്ണമായും അണച്ചു.കടുത്ത പുകയുണ്ടായിരുന്നതിനാൽ സേനാഗംങ്ങൾ ബ്രീത്തിങ് അപ്പാരറ്റസ് ഉപയോഗിച്ചു അകത്തു കയറി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.തീ പിടുത്തതിന് കാരണം വ്യക്തമല്ല.മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം എച്ച് മുഹമ്മദ്‌ അലി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ രാകേഷ്,കെ സുധീഷ്,പി മുഹമ്മദ്‌ ഷഫീക്, പി അമൽ, 

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ എം ഫസലുള്ള, വി പി നിഷാദ് ഹോം ഗാർഡുമാരായ സി വേണുഗോപാൽ, വി ബൈജു,സി രാജേഷ് തുടങ്ങിയവരും നാട്ടുകാരും തീ അണക്കുന്നതിൽ പങ്കാളികളായി.

Post a Comment

Previous Post Next Post