തെന്നലയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു




തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല്‌ സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കം പറമ്പിൽ പരേതനായ മൊയ്‌ദീൻ- ഖദീജ എന്നിവരുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 3 ന് തെന്നല തറയിൽ റോഡിൽ വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം. ഉടനെ വെന്നിയൂരിൽ ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ കൊടക്കല്ല് ജുമാ മസ്ജിദിൽ.


എസ് ടി യു തെന്നല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, എസ് എം എഫ് സെക്രട്ടറി, സിറാജുൽ ഉലൂം മദ്രസ സെക്രട്ടറി, റാഫ് ഭാരവാഹി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ, മുൻ തെന്നല പഞ്ചായത്ത് അംഗം റാബിയ. മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ. മരുമകൻ: ശബീബ്

Post a Comment

Previous Post Next Post