മലപ്പുറം വള്ളിക്കുന്ന് ഇന്നലെ രാത്രി എട്ടര മണിയോടെ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ വടക്കുവശം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ ആളെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു... അസീസ് എന്ന ഷാഹുൽ ഹമീദ് 37 വയസ്സ് അരിയല്ലൂർ കരുമരക്കാട് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന ആളാണ്..
പ്ലാറ്റ്ഫോമിന് സമീപം വടക്ക് ഭാഗത്തായി ഏകദേശം 300 മീറ്റർ അകലെ ആയിട്ട് ആണ് മൃതുദേഹം കണ്ടെത്തിയത്
അപകട വിവരമറിഞ്ഞ് പരപ്പനങ്ങാടി പോലീസും പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ നൗഫൽ വള്ളിക്കുന്ന് അസീസ്, ഫവാസ് കൊടക്കാട്, മൊയ്ദീൻ ബാവ, റാഫി ചെട്ടിപ്പടി, റിയാസ്, എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുന്നു . മറ്റു നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും