വയോധികന്‍ കുഴിയില്‍ വീണ് മരിച്ചു



കല്‍പ്പറ്റ: വയോധികന്‍ തൊഴുത്തിനു പിറകിലെ കുഴിയില്‍ വീണ് മരിച്ചു. പൂതാടി മണ്ഡപത്തില്‍ പുഷ്പാംഗദന്‍ (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

തൊഴുത്തില്‍ ശുചീകരണ ജോലി നടത്തുന്നതിനിടെ അപസ്മാരം ഉണ്ടായ ഇദ്ദേഹം കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post