എറണാകുളം കിഴക്കന്പലം: മരം തലയില്‍ വീണ് ആസാം സ്വദേശി മരിച്ചു. ഇന്നലെ രാവിലെ 8.30ന് കാരുകുളം കാവുങ്ങപ്പറന്പിലെ തടിമില്ലിലായിരുന്നു അപകടം.
ആസാം നാഗൗണ്‍ മാരിബര്‍ സ്വദേശി അമിനുല്‍ ഇസ്ലാം (29) ആണ് മരിച്ചത്.
മരത്തിന്‍റെ മുറിച്ചിട്ട ഭാഗം യന്ത്രത്തില്‍ അറുത്തു മുറിക്കുന്നതിനായി ചുമലില്‍ കൊണ്ടു പോകവെ, കാല്‍വഴുതി വീഴുകയും മരം തലയില്‍ പതിക്കുകയുമായിരുന്നു. ഉടൻ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹുസൈൻ അലി. ഭാര്യ: ഇന. മകൻ: അര്‍പ്പിൻ