ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്



അമ്ബലപ്പുഴ :ദേശീയപാതയില്‍ പുറക്കാട് ഐയ്യങ്കോയിക്കല്‍ ക്ഷേത്രത്തിനു സമീപം കല്ലട ബസ് ഇടിച്ച്‌ ബൈക്ക് മറിയുന്നതു കണ്ട് ബ്രേക്ക് പിടിച്ച ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്.

കൊല്ലം തൃക്കോവില്‍വട്ടം അശോകൻ പിള്ളയുടെ മകൻ അക്ഷയ് കുമാര്‍ (20), കൊല്ലം തൃക്കോവില്‍വട്ടം ബിനീഷ് ഭവനില്‍ അമ്ബാടി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post