ഇടുക്കി കുടയത്തൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡില്‍ നിന്ന് തെന്നിമാറി വൈദ്യുതി പോസ്റ്റ് തകര്‍ത്ത് മതിലില്‍ ഇടിച്ച് നിന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുടയത്തൂര്‍ സംഗമം ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇടുക്കി ഭാഗത്ത് നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് പോയ പ്രകാശ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിന് കേടുപാടുകള്‍ ഉണ്ടായി. പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. കാഞ്ഞാര്‍ എസ്.ഐ സിബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു