ആളൂര്‍: ആളൂര്‍-മാള റോഡിലെ ആര്‍എംഎച്ച് സ്കൂളിനു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
അണ്ണല്ലൂര്‍ ആനപ്പാറ എടത്താടന്‍ വീട്ടില്‍ സുരേഷിന്റെ മകന് സൂരജാണ്(26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുഴിക്കാട്ടുശേരി സ്വദേശി വിജിത്ത് വിജയനും പരിക്കേറ്റു. ഇരുവരേയും ഉടന്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. ആളൂര്‍ പോലിസ് കേസെടുത്തു.