കൊല്ലം കരുനാഗപ്പള്ളി പള്ളിക്കലാറ്റില്‍ ചാടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി, പഠനസംബന്ധമായ മനോവ്യാപരമാണ് കാരണമെന്ന് നിഗമനം

 


കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂര്‍ പുത്തൻതറയില്‍ സജാദിൻ്റെ മകള്‍ പത്താം ക്ലാസ്കാരിയായ സജാദ് ഫാത്തിമയുടെ മൃതദേഹമാണ് കാരൂര്‍ കടവ് പാലത്തിന് വടക്ക് വശത്ത് നിന്നും കിട്ടിയത്.

തൊടിയൂര്‍ കാരൂര്‍ക്കടവു പാലത്തില്‍ നിന്നാണ് സജാദ് ഫാത്തിമ ഇന്നലെ രാവിലെ ആറ്റിലേക്ക് ചാടിയത്.


സൈക്കിളും ചെരുപ്പും റോഡ് സൈഡില്‍ ഇരിക്കുന്നത് കണ്ട് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നാണ് സംഭവം വ്യക്തമായത്. രാവിലെ 6 മണിയൊടെ വീടിന് സമീപത്ത് ടൂഷന് പോകാൻ ഇറങ്ങിയ കുട്ടി പാലത്തിലെത്തി ചാടുകയായിരുന്നു.


രാത്രി തെരച്ചില്‍ തുടര്‍ന്നെങ്കിലും പായല്‍ മൂലം പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

പഠനസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് ആറ്റില്‍ചാടിയതെന്ന കത്ത് എഴുതിവച്ചതായി വിവരമുണ്ട്.

Post a Comment

Previous Post Next Post