കൊല്ലം കുണ്ടറ ആറുമുറിക്കട സഹകരണ ബാങ്കിന് മുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്ക്
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ അഞ്ചാലുമൂട് സ്വദേശി ബീനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുണ്ടറ ഭാഗത്തേക്ക് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അല്പം മുൻപായിരുന്നു അപകടം.