സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് ചെയ്ത് യുവാവ് തൂങ്ങി മരിച്ചു



മലപ്പുറം  നിലമ്പൂർ: സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് കാണിച്ചു യുവാവ് തൂങ്ങി മരിച്ചു. മുക്കട്ട അയ്യാർപൊയിൽ തൈക്കാടൻ അബ്ദു എന്ന കുഞ്ഞുട്ടിയുടെ മകൻ മുഹമ്മദ് ജാസിദ്(21) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോ ചെയ്‌തത്. ലൈവ് കണ്ട സുഹൃത്തുക്കളും നാട്ടുകാരും ഉടൻ വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിൽ വീടിന്റെ ടെറസിലെ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രയിലെത്തിച്ചു. എന്നാൽ മരണം നേരത്തെ


സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആറുമാസമായി എറണാകുളത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു ജാസിദ്. ഈ മാസം 31ന് സൗദിയിലേക്ക് പോകാനിരിക്കെയാണ് ആത്മഹത്യ ചെയ്ത‌ത്. ലൈവ് വീഡിയോയിൽ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണിയും ഇക്കാര്യത്തിൽ പോലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായും തനിക്ക് പറയാനുള്ളത് പോലീസ് കേൾക്കാൻ

തയാറായില്ലെന്നും പറയുന്നു.


നിലമ്പൂരിലുള്ള നാലുപേരാണ് തന്റെ മരണത്തിനു കാരണം എന്നു പറഞ്ഞ് ഇവരുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്താണ് ജാസിദ് തൂങ്ങി മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് പിതാവും സഹോദരങ്ങളും നിലമ്പൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ചന്തക്കുന്ന് വലിയ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മൻസൂർ, മെഹബൂബ്, ആഷിക്.

Post a Comment

Previous Post Next Post