മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്രായിക്കടവ് സ്വദേശി മണലിയാര്‍ കാവിന് സമീപം താമസിക്കുന്ന പാലക്കല്‍ താമിക്കുട്ടി എന്നവരുടെ മകൻ പ്രകാശൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
നന്നംമുക്ക് സ്രായിക്കടവത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ ഇരിക്കുകയായിരുന്ന പ്രകാശനെ നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് തെറുപ്പിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ത്യശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.