കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം



തൃശൂർ: കനാലിൽ വീണ് യുവാവ് മരിച്ചു. പുന്നക്കുടി ശ്രീനിവാസന്റെ മകൻ രാജീവ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇടതുകര കനാലിന്റെ ഭിത്തിയിൽ പുളിമരത്തിന്റെ തണലിൽ വിശ്രമിക്കവെയായിരുന്നു സംഭവം. വെള്ളത്തിലേക്ക് വീണ യുവാവിനെ പ്രദേശവാസികളാണ് കരയ്‌ക്കെത്തിച്ചത്. ഇതിനിടെ കുറച്ച് ദൂരം യുവാവ് ഒഴുകിപ്പോയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവന് അപസ്മാരം ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു

Post a Comment

Previous Post Next Post