അൽ ഐനിൽ വാഹനാപകടം : തിരൂർ വൈലത്തൂർ സ്വദേശിയായ യുവാവ്‌ മരണപ്പെട്ടു




 അൽ ഐൻ : മലപ്പുറം തിരൂർ വൈലത്തൂർ കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി

രായിൻ ഹാജി തടത്തി പറമ്പിൽ എന്നിവരുടെ മകനും  , അൽ ഐൻ  അൽ വഗാനിൽ ഫെയ്മസ് ഫ്ലവർ മിൽ എന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ  തടത്തിൽ പറമ്പിൽ സമീർ  (40) എന്നവർ ഇന്ന് 06.01.2024 ശനി വൈകുന്നേരം  അൽ ഐൻ അൽ വോഗാനിൽ വെച്ച്  വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട വിവരം വളരെ വിഷമത്തോടെ അറിയിക്കുന്നു. 


സമീർ ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിൽ  മറ്റാരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.


തിത്തീമു വാണ്  സമീറിൻ്റെ  മാതാവ്, 

ഭാര്യ ഫൻസിയ , ഒമ്പത് വയസ്സുള്ള മകൻ റോഷൻ , ആറ്  മാസം പ്രായമുള്ള മകൻ  റസൽ ആദം എന്നിവർ മക്കളാണ് .

അൽ ഐൻ ജീമി ഹോസ്പിറ്റൽ  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടി ക്രമങ്ങൾക്ക്  ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ട വർ അറിയിച്ചു. 

അൽ ഐൻ കെ എം സി സി സെക്രട്ടറി സമദ് പൂന്താനത്തിൻ്റെ നേതൃത്വത്തിൽ നടപടി ക്രമക്കൾ നടന്ന് വരുന്നു .


സഹോദരൻ്റെ നിര്യാത്തിൽ അൽ ഐൻ കെഎംസിസി  , സുന്നീ സെൻ്റർ അനുശോചനം അറിയിക്കുകയും, മഗ്ഫിറത്തിന്ന് വേണ്ടി പ്രാർത്ഥിക്കാനും അറിയിച്ചു.

അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ,,,ആമീൻ

- സൈനു


Post a Comment

Previous Post Next Post