ആലപ്പുഴ ചെങ്ങന്നൂർ : യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പുലിയൂർ സ്വദേശി രഞ്ജിത്ത് ജി.നായർ(31) ആണ് മരിച്ചത്. മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞില്ല. വൈകുന്നേരം ബന്ധുക്കൾ വീട്ടിലെത്തിയപ്പോളാണ് അഴുകിയ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.