നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

 


തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാതയിൽ ആറാംകല്ലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കരിമ്പ സ്വദേശി ആന്റണി (46) ക്കാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും ജോലികഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.



Post a Comment

Previous Post Next Post