ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം സുഹൃത്തിന് ഗുരുതര പരിക്ക്



അമ്പലപ്പുഴ: സ്വകാര്യ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ പഞ്ചായത്ത് ഉഷാ ഭവനിൽ ബിജു – ഉഷാ ദമ്പതികളുടെ മകൻ ആഷിക്(24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സക്കീർ(24)ന് ഗുരുതര പരിക്കേറ്റു. ദേശീയ പാതയിൽ കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപം ഇന്ന് വൈകിട്ട് 5.45ഓടെയായിരുന്നു അപകടം. ബാംഗ്ലൂർ ഭാഗത്തേക്ക് പോയ കല്ലട ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഹോട്ടൽ മാനേജ്മെന്റ് പഠിച്ച

ഇരുവരും തിരുവനന്തപുരത്തെ തംബുരു ഹോട്ടൽ ജീവനക്കാരാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post