കോഴിക്കോട് ബീച്ചിൽ നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു




കോഴിക്കോട്: ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്.


കൂട്ടുകാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. രണ്ടു സ്കൂട്ടറുകളിൽ ആയി നാലുപേരായിട്ടായിരുന്നു സഞ്ചാരം. മെയിൻ റോഡുകളിൽ ബ്ലോക്ക് ആയിരുന്നതിനാൽ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post