ചെന്നൈ വീണ്ടും പ്രളയ ഭീതിയിൽ തമിഴ്‌നാട്ടില്‍ പരക്കെ മഴ : വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം :




ചെന്നൈ വീണ്ടും പ്രളയ ഭീതിയിൽ തമിഴ്‌നാട്ടില്‍ പരക്കെ മഴ : വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം : 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ആയിരുന്നു 

ചെന്നൈ: തമിഴ്നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം പെയ്ത കനത്തമഴയില്‍ ഒരു മരണം. തിരുവാരൂരില്‍ വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിയാണ് മരിച്ചത്.

അതേസമയം, വടക്കൻ തമിഴ്നാട്ടിലും തീരദേശ ജില്ലകളിലും മഴ തുടരുകയാണ്. 32 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ അടക്കം പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയിരിക്കുകയാണ്. അതിനിടെ, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 


വില്ലുപുരം, കുടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, ചെങ്കല്‍പട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും

അവധിയാണ്. കനത്ത മഴയെ തുടര്‍ന്ന് അണ്ണാമലൈ സര്‍വകലാശാലയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സര്‍വ്വകലാശാലയിലും സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി രജിസ്ട്രാര്‍ അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും.


അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂര്‍, കാരയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രചവചനം. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അഭൂതപൂര്‍വമായ മഴയാണ് 2023ല്‍ തമിഴ്നാട്ടിലുണ്ടായത്. തെക്കന്‍ ജില്ലകളില്‍ ഡിസംബറില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയമുണ്ടായത്. അതിനുമുമ്ബ് ഡിസംബര്‍ ആദ്യം, ചുഴലിക്കാറ്റ് ചെന്നൈയിലെ പല പ്രദേശങ്ങളിലും നാശം വിതച്ചിരുന്നു

Post a Comment

Previous Post Next Post