അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക് അപകടത്തില്‍ പെട്ട് പരുക്കേറ്റ 5 വയസുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

 


കാസർകോട്  ചെര്‍ക്കള:  അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക് അപകടത്തില്‍ പരുക്കേറ്റ അഞ്ച് വയസുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു.

എടനീര്‍ കളരിയിലെ അരവിന്ദാക്ഷന്‍ - സുചിത്ര ദമ്ബതികളുടെ മകന്‍ അന്‍ഷിത്ത് ആണ് മരിച്ചത്. പെരിയടുക്കയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് അന്‍ഷിത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അന്‍ഷിത്തിന്റെ മാതാവ് സുചിത്ര ഇപ്പോഴും മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.




ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് എടനീരിനടുത്താണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന കര്‍ണാടക സ്വദേശിയായ യുവാവ് ഓടിച്ച ബൈക്, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇവരെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റതിനാല്‍ ആദ്യം ചെങ്കളയിലെ സഹകരണ ആശുപത്രിയിലും പിന്നീട് മംഗ്‌ളൂറിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് അന്‍ഷിത്ത് മരണപ്പെട്ടത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: വംഷിത്ത് (ഉദയഗിരി കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥി)


Post a Comment

Previous Post Next Post