തിരുവനന്തപുരം: വെള്ളയമ്പലം ജംഗ്ഷന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറി. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസ് മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കെൽട്രോണിന് എതിർവശത്തുള്ള മതിലിലേക്കാണ് ബസ് ഇടിച്ചു കയറിയത്