താനൂർ കണ്ണംന്തളി യിൽ മീന്‍ വളര്‍ത്തുന്ന ഫൈബര്‍ ബോക്‌സില്‍ വീണ് രണ്ട് വയസുകാരൻ മരണപ്പെട്ടു





താനൂർ: വീടിന് പുറകിൽ മീൻ വളർത്താൻ സ്ഥാപിച്ച ഫൈബർ ബോക്‌സിൽ വീണ് രണ്ട് വയസുകാരൻ മരണപ്പെട്ടു. താനൂർ കണ്ണന്തളിയിലാണ് അപകടം. 

കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ ആണ് മരിച്ചത്. 

ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ബോക്‌സിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ഫഹ്‌മിൻ്റെ സഹോദരങ്ങൾ കൗതുകത്തിന് വളർത്തുന്നതാണ് മത്സ്യം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ.

Post a Comment

Previous Post Next Post