തിരുവനന്തപുരം കിളിമാനൂര്‍:അമിത വേഗതയില്‍ വന്ന ഇന്നോവ കാര്‍ പഴയകുന്നുമ്മല്‍ പഞ്ചായത്ത് വാഹനത്തില്‍ ഇടിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്.ഇന്നലെ രാവിലെ 11ഓടെ കുറവൻകുഴി ജംഗ്ഷനിലായിരുന്നു അപകടം.കഴിഞ്ഞ ദിവസത്തെ മഴയില്‍ മരം വീണ് തകര്‍ന്ന കാനറ വാര്‍ഡിലെ ഒരു വീട് സന്ദര്‍ശിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലില്‍,വാര്‍ഡംഗം അപര്‍ണ്ണ, പഞ്ചായത്ത് എ.ഇ അനോജ് എന്നിവര്‍ പോകുമ്ബോഴായിരുന്നു അപകടം.കുറവൻകുഴിയില്‍ നിന്ന് അടയമണ്‍ ഭാഗത്തേക്ക് ഇൻഡിക്കേറ്റര്‍ ഇട്ട് തിരിയുമ്ബോള്‍ എതിരെ വന്ന വാഹനം
ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റിനും ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു.തലയ്ക്ക് ക്ഷതമേറ്റ വാര്‍ഡംഗം അപര്‍ണ്ണ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്.എ.ഇയ്ക്ക് കൈയ്ക്ക് പൊട്ടലുണ്ട്.