ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികന് പരിക്ക്


കോട്ടയം  പാമ്ബാടി : പാമ്ബാടി ആലാമ്ബള്ളിയില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനു പരിക്ക് ഇന്നലെ വൈകുന്നേരം 6:10നായിരുന്നു അപകടം.

എരുമേലിക്കുള്ള തോംസണ്‍ ബസും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പൊൻകുന്നം ഭാഗത്തേക്ക് പോയ ബസില്‍ കോട്ടയം ഭാഗത്തേക്ക് വന്ന സ്കൂട്ടര്‍ ദിശമാറി ഇടിക്കുകയായിരുന്നു ആലാമ്ബള്ളി കവലയ്ക്ക് സമീപം തിടുതിടുപ്പില്‍ അലൂമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന് മുമ്ബിലായിരുന്നു അപകടം. 


അപകടത്തില്‍ പരിക്കേറ്റ പത്തനംതിട്ട സ്വദേശി ജിനുവി (19)നെ പാമ്ബാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് അല്പനേരം ഗതാഗതക്കുരുക്ക് ഉണ്ടായി.

Post a Comment

Previous Post Next Post