മരം തുണയായി ; ദുരന്തം തലനാരിഴക്ക് ഒഴിവായി കൊക്കയിലേക്ക് മറിഞ്ഞ ബസ്

 


അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ വാളറ ആറാം മൈലില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.

ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. മൂന്നാറില്‍ നിന്ന് കോതമംഗലത്തേക്ക് പോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്.

മുൻഭാഗം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍, വൻമരത്തില്‍ തട്ടി ബസ് നിന്നു. 200 അടിയിലേറെ താഴ്ചയുള്ള കൊക്ക ആയിരുന്നു. 40 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല

Post a Comment

Previous Post Next Post