മംഗളൂരു: കുന്താപുരം കൊടേശ്വര ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചു തകര്‍ന്ന് ഒരാള്‍ മരിച്ചു.
മൂന്ന് പേര്‍ക്ക് പരുക്കേറ്റു.സമ്ബാജെ നഗര്‍ ഉദ്യാവര്‍ സ്വദേശി റോബര്‍ട്ട് കസ്റ്റെലിനൊയുടെ മകൻ ജോയ്ടണ് കസ്റ്റെലിനൊയാണ്(22) മരിച്ചത്.
ഇന്ത്യൻ കാത്തലിക് യൂത്ത് അസോസിയേഷൻ (ഐസിവൈഎം) ഉദ്യാവര്‍ യൂനിറ്റ് പ്രസിഡന്റാണ്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ലസ്റ്റണ് പിന്റോ(22),ജസ്റ്റിൻ കര്‍ഡോസ(22),വില്‍സണ്‍ മാര്‍ടിസ്(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്.