തൊടുപുഴയില്‍ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു



തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലിനെത്തുടര്‍ന്ന് തീപിടിച്ച്‌ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

ഈ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. 


ഇന്നലെ രാത്രി ഏഴിന് ശക്തമായ മിന്നലില്‍ വീടിന് സമീപത്തെ തെങ്ങിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് വീട്ടിലേക്ക് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചെങ്കിലും വീട് കത്തി നശിച്ചിരുന്നു.

Post a Comment

Previous Post Next Post