നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം



കണ്ണൂർ ഉളിക്കല്‍ : ആനയടിയില്‍ നിന്നും ഉളിക്കല്‍ ഭാഗത്തേക്ക് ചെങ്കല്‍ കയറ്റി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.

ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. തെക്കേപ്പറമ്ബില്‍ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറിയത്. അപകടത്തില്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും കേടുപാടുകള്‍ സംഭവിച്ചു.


രാത്രി സമയം വീട്ടുകാര്‍ ഉറക്കത്തില്‍ ആയതുകൊണ്ട് വലിയ അപകടം ഒഴിവായതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയും പകലും നിരന്തരം ചെങ്കല്‍ ലോറികള്‍ കടന്നു പോകുന്ന റോഡ് തീര്‍ത്തും ചെങ്കുത്തായ കയറ്റങ്ങളും വളവുകളും നിറഞ്ഞതും അപകടം പതിയിരിക്കുന്നതുമാണ്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post