കണ്ണൂർ ശ്രീകണ്ഠപുരം: പരിപ്പായിയില്‍ പ്രഭാത സവാരിക്കിടെ ബസിടിച്ചതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്ബ് ജീവനക്കാരൻ മരിച്ചു.
ചെങ്ങളായി പരിപ്പായിയിലെ കോമത്ത് വളപ്പില്‍ ബാബു (52) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5.45 ന് പരിപ്പായിയിലെ ഇന്ത്യൻ ഓയില്‍ കോര്‍പറേഷന്‍റെ പെട്രോള്‍ പന്പിന് സമീപം വച്ച് ഇരിട്ടിയില്‍നിന്ന് തളിപ്പറമ്ബിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ ശ്രീകണ്ഠപുരം പോലീസും ബസ്ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ആദ്യം സ്വകാര്യആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാബു നേരത്തെ കണ്ണൂര്‍-ചക്കരക്കല്‍- അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റൂട്ടില്‍ ബസ് കണ്ടക്ടര്‍ ആയിരുന്നു. സംസ്കാരം നടത്തി. ഭാര്യ: വിജില. മക്കള്‍: അഭിൻ, ഭവ്യ.