വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്



ഇടുക്കി അടിമാലി : അടിമാലി- കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി പുതിയ പാലത്തിനു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്.

അടിമാലി എസ്‌എൻഡിപി ഹയര്‍ സെക്കൻഡറി സ്കൂള്‍ താത്കാലിക അധ്യാപിക കന്പിളിക്കണ്ടം തേക്കുംകാട്ടില്‍ വി.എസ് . ആശമോള്‍(40)ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം. 


ഇടുക്കി ഭാഗത്തു നിന്ന് അടിമാലിക്ക് വരികയായിരുന്ന കാറും അടിമാലിയില്‍ നിന്ന് കന്പിളിക്കണ്ടത്തിനു പോകുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആശാമോള്‍ കൊക്കയിലേക്ക് പതിച്ചു.നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Post a Comment

Previous Post Next Post