ചെങ്ങന്നൂരില്‍ കല്ലിശേരിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റൂം ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച്‌ 46 പേര്‍ക്ക് പരിക്ക്.

 



ആലപ്പുഴ: എം.സി റോഡില്‍ കല്ലിശേരിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റൂം ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച്‌ 46 പേര്‍ക്ക് പരിക്ക്.

എം.സി. റോഡില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ തിങ്കളാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്രവരില്‍ 3 ശബരിമല തീര്‍ത്ഥാടകരുമുണ്ട്. പരിക്കേറ്റവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എതിര്‍ദിശയില്‍ വന്ന കോട്ടയം - പിറവം ഫാസ്റ്റ് പാസഞ്ചര്‍ ബസും തിരുവനന്തപുരത്തിനുള്ള സൂപ്പര്‍ഫാസ്റ്റ് ബസും തമ്മില്‍ കല്ലിശേരി ഉമയാറ്റുകര സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിക്കു മുന്നിലാണ് കൂട്ടിയിടിച്ചത്. പിറവം ബസ് മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്

ഓടിക്കൂടിയ നാട്ടുകാരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും ചെങ്ങന്നൂര്‍ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസ് ഡ്രൈവര്‍ മാരും ബസിന്റെ സ്റ്റീയറിംഗിനിടയില്‍ ഞെരിഞ്ഞമര്‍ന്നു. വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ പുറത്തെടുത്തത്. ബസിന്റെ ഗ്ളാസ് കണ്ണില്‍ തറച്ചുകയറിയ യാത്രക്കാരുമുണ്ട്.


അപകടത്തെ തുടര്‍ന്ന് ഏറെ നേരം എം.സി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് ബസുകള്‍ മാറ്റിയത്. ഡ്രൈവര്‍മാരായ പി.ബിനോയി , കെ.എം രവി,കണ്ടക്ടര്‍മാരായ ഗിരീഷ് എൻ, റജി കുമാര്‍ യാത്രക്കാരായ വിനു (32), അനീഷ് ഫിലിപ്പ് (36), ശ്രുതി ശശി (24), കോമളം (59), സുധാകരൻ (39 ), ശാന്തമ്മ (69), മേതാഭായി (28), റൂമിനി (70), ഗിരീഷ് കുമാര്‍ (47), ജിനേഷ് (42), ആല്‍ബര്‍ട്ട് സൈമണ്‍ (26), ബിന്ദു.കെ(46), അനി. കെ 47 ), രാധ (68), ആതിര (32), ജയകുമാര്‍ ( 34 ), ശ്രീദേവ് (8), ശ്രീനന്ദ (2), പ്രിയ (51), സോമദാസ് (28), പ്രസന്നകുമാരി (62), ഷാജി (58), ഹൃദ്യ (22), ഭവിത (35), ദാമോദരൻ (55), വിനു (37), ബിനോയി (47), ദേവൻ (40), അനന്ദു (22), അനൂപ് (35), അബ്ദുള്‍ സമത് (50), നാരായണൻ ഭട്ടതിരി (68), അബിൻ ( 27 ), മൻസൂര്‍ (56), അനു കെ ജോബ് (53), സനീഷ് (36), റജികുമാര്‍ (48), ബിന്ദു.വി (47), രത്നവല്ലി (71), ബിജു പി.റ്റി (47), ധനേഷ് രാജ് (35), മെറിൻ (30), നിഖില്‍, മുഹമ്മദ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


Post a Comment

Previous Post Next Post