സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്

 


വയനാട്  മാനന്തവാടി: മാനന്തവാടി-കൊയിലേരി റൂട്ടിൽ താന്നിക്കലിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് ഇരുപത്തിനാലോളം യാത്രക്കാർക്ക് പരിക്കേറ്റു. കല്ലു മൊട്ടൻകുന്ന് കല്ലോകുടി കവിത (39), കോട്ടക്കുന്ന് വാഴകുഴിയിൽ ശരണ്യ (27), കരിമാനി പാറക്കൽ ശ്രീജി (30) മേപ്പാടി പോളിടെക്‌നിക് വിദ്യാർത്ഥികളായ നിജാസ് (17), സംജത്ത് (17), വയ നാട് മെഡിക്കൽ കോളേജ് ലാബ് അസി. കേണിച്ചിറ അഞ്ചയിൽ ആര്യ 25),കണിയാരം നിത (32), കാട്ടിക്കുളം അനില (29), ചെറ്റപ്പാലം ഷീബ (52) തുടങ്ങി 24 ഓളം പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. നിസ്സാര പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മറ്റുള്ളവരെ വിദഗ്‌ധ പരിശോധന നടത്തി വരികയാണ്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്നും മാനന്തവാടിക്ക് പോകുകയായിരുന്ന കെജിടി ബസ്സും, എതിരെ വന്ന കൃഷ്ണാഞ്ജലി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. നാലാം മൈൽ റൂട്ടിൽ സർവ്വീസ് നടത്തുന്നതാണ് കൃഷ്‌ണാഞ്ജലി ബസ്. മറ്റ് വാഹന ങ്ങളെ കടന്ന് വന്ന കൃഷ്‌ണാഞ്ജലി ബസ് തെറ്റായ ദിശയിലായിരുന്ന താണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. കെജിടി ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post