ഇരട്ടക്കുളത്ത് വാഹനാപകടം: സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു



ആലത്തൂര്‍: ഇരട്ടക്കുളം അഭയ ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. പെരിങ്ങോട്ടുകുറിശി ചിറപ്പാടം രാജകൃഷ്ണൻ എന്ന മണിയുടെ മകൻ രതീഷ്(39) ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു അപകടം. ആലത്തൂരില്‍ നിന്ന് വടക്കഞ്ചേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന്‍റെ പിന്നില്‍ അതേ ദിശയില്‍ വന്ന അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. 


ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ലോട്ടറി വില്പനക്കാരൻ ആയിരുന്നു. അമ്മ: രമണി. ഭാര്യ: ഷൈനി മകള്‍: ഒരു വയസുള്ള പെണ്‍കുട്ടി. സഹോദരങ്ങള്‍: ലേഖ, രഞ്ജിത്ത്. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post