തീര്‍ത്ഥാടകരെ പമ്ബയിലെത്തിച്ച്‌ മടങ്ങവെ കാര്‍ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് അപകടം



പത്തനംതിട്ട: കാര്‍ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് അപകടം. ശബരിമല തീര്‍ത്ഥാടകരെ നിലയ്‌ക്കലെത്തിച്ച്‌ മടങ്ങുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു.


നിയന്ത്രണം നഷ്ടപ്പെട്ട ക്വാളിസ് കാര്‍ അട്ടത്തോടിന് സമീപത്തെ 20 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് കാര്‍ കരയ്‌ക്ക് എത്തിക്കുകയായിരുന്നു

.

Post a Comment

Previous Post Next Post