വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു




 വയനാട് ബത്തേരി : വാകേരി മൂടക്കൊല്ലിയിൽ കടുവ യുവാവിനെ കൊന്നു  കൂടല്ലൂർ മരോട്ടിത്തടത്തിൽ (പ്രജീഷ്(36) ആണ് മരിച്ചത്.ഇന്ന് രാവിലെ പുല്ല് വെട്ടാൻ പോയ ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വയലിൽ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വൈകീട്ട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വയലില്‍ പാതിഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റ മൃതദേഹം. വിവരമറിഞ്ഞ് പ്രദേശവാസികള്‍ തിങ്ങി കൂടിയിട്ടുണ്ട് .


വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.



Post a Comment

Previous Post Next Post