കോഴി വണ്ടി മറിഞ്ഞ് നൂറിലേറെ കോഴികള്‍ ചത്തു



ഇരിട്ടി: മാക്കൂട്ടം ചുരം റോഡില്‍ കോഴിയെ കയറ്റിവരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് നൂറിലേറെ കോഴികള്‍ ചത്തു.

ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.വീരാജ് പേട്ട ഭാഗത്തു നിന്നും ഇറച്ചി കോഴികളുമായി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പാണ് മുക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനോട് ചേര്‍ന്ന തോട്ടിന്റെ പാലത്തിന് സമീപം മറഞ്ഞത്. ഇതില്‍ ഉണ്ടായിരുന്ന കോഴികളെ നിറച്ച പെട്ടികള്‍ മുഴുവൻ തോട്ടിലേക്ക് വീണു. പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്ക് വീണ പെട്ടികളിലുണ്ടായിരുന്ന കോഴികള്‍ തോട്ടിന്കരയില്‍ ചിതറി തെറിച്ചു . കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന ചുരം റോഡ് അപകടം വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ചുരം ഇറങ്ങി വേഗത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇവിടെ അപകടം പതിവായതായും നാട്ടുകാര്‍ പറഞ്ഞു

Post a Comment

Previous Post Next Post