തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ്‌ അഞ്ചുപേര്‍ക്ക്‌ പരുക്ക്‌


 കോട്ടയം പൊന്‍കുന്നം: ചെറുവള്ളി കാവുംഭാഗത്തിന്‌ സമീപം കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ്‌ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു.

സാരമായി പരുക്കേറ്റ കര്‍ണാടക ബെല്ലാരി ഹര്‍പ്പന തോടൂര്‍ കെഞ്ചപ്പ(23), ഉജൈ്‌ജന്‍ ആലപ്പ പരശുരാമന്‍(37), ദാവന്‍ഗരെ ഹര്‍പ്പനഹള്ളി ഉച്ചങ്കിദുര്‍ഗ സ്വദേശി ബി.നവീന്‍(25), ഉജൈ്‌ജന്‍ സ്വദേശികളായ കിരണ്‍(28), രോഹിത്‌(24) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജി പ്രവേശിപ്പിച്ചു. പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലാണ്‌ പരിക്കേറ്റവരെ ആദ്യം എത്തിച്ചത്‌. പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രികളിലേക്ക്‌ മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ പൊന്‍കുന്നം പുനലൂര്‍ ഹൈവേയില്‍ ചെറുവള്ളിയിലായിരുന്നു അപകടം. 

പരശുരാമനാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണ്‌ അപകടമെന്ന്‌ കരുതുന്നു. റോഡില്‍ നിന്ന്‌ നിയന്ത്രണംവിട്ട്‌ സമീപത്തെ പുരയിടത്തിലേക്ക്‌ പതിച്ച കാര്‍ കുറച്ചുദൂരം ഓടിയാണ്‌ മറിഞ്ഞത്‌

Post a Comment

Previous Post Next Post