പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാള്‍ കുളത്തില്‍ വീണ് മരിച്ചു



കൊല്ലം: ചിതറയില്‍ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാള്‍ കുളത്തില്‍ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്.

കഴിഞ്ഞദിവസം മതിര മന്ദിരം കുന്നില്‍ പണം വച്ച്‌ ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ചിതറ പോലീസ് എത്തിയത്.


പോലീസിനെ കണ്ട ചീട്ടുകളി സംഘം ഓടിപ്പോകുകയായിരുന്നു. ഇതിനിടെ വാഹിദ് ഓടി രക്ഷപ്പെടുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും നാട്ടുകാരും, ഫയര്‍ഫോഴ്സുംചേര്‍ന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല.


മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post