കോട്ടയം : പാലാ പൊൻകുന്നം റൂട്ടിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് പിഞ്ചുകുഞ്ഞ് അടക്കം നാലുപേർക്ക് പരിക്ക്. പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ ആനി (79), സുജ (56) നിഗൻസി (29) നിഹാൽ (1) എന്നിവർക്കാണ് പരുക്കേറ്റത്. 5.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ എവി ജി മോട്ടോഴ്സിനു സമീപമാണ് അപകടമുണ്ടായത്.