ബസ് സ്കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം



 ബസ്സ്‌ സ്കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം.ബംഗളൂരു മടിവാള ഫ്ലൈ ഓവറിന് സമീപം സില്‍ക്ക് ബോര്‍ഡ് ജങ്ഷനിലായിരുന്നു അപകടം

വിജയനഗര കുട്‍ലിഗി ഗുഡെകോട്ടെ സ്വദേശിയും ബെസ്കോം സിങ്ങസാന്ദ്ര യൂനിറ്റ് ജീവനക്കാരനുമായ ഗുരുമൂര്‍ത്തിയുടെ ഭാര്യ സീമയാണ് (21) മരിച്ചത്.


ഗുരുമൂര്‍ത്തിക്കും രണ്ടര വയസ്സുള്ള മകള്‍ ജാൻവിക്കും അപകടത്തില്‍ നിസ്സാര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കണ്ഠീരവ ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രോ-കബഡി ലീഗ് കാണാൻ സ്കൂട്ടറില്‍ പോകുകയായിരുന്നു കുടുംബം. ബി.എം.ടി.സി ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടതുവശത്തേക്ക് അശ്രദ്ധമായി ബസ് തിരിച്ചതോടെ പിറകില്‍ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post