കുറ്റ്യാടി പുഴയിൽ തുറയൂർ ചരച്ചിൽ പള്ളിയ്ക്കു സമീപം വയോധികയുടെ മൃതദേഹം കണ്ടെത്തി



കോഴിക്കോട  തുറയൂർ: കുറ്റ്യാടി പുഴയിൽ തുറയൂർ ചരച്ചിൽപള്ളിയ്ക്കു സമീപം പള്ളിക്കതാഴെ ഭാഗത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കര ഓർക്കണ്ടത്തിൽ ശാരദയാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു

ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെ പുഴയിൽ മീൻപിടിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പയ്യോളി പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ മകൻ ഒരുവർഷം മുൻപ് മരണപ്പെട്ടതാണ്. അതിനുശേഷം ഇവർ വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു.

Post a Comment

Previous Post Next Post