പാലക്കാട് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പോലീസുകാര്‍ തമ്മില്‍ കൈയാങ്കളി; ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്




പാലക്കാട്: പാലക്കാട് ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പോലീസുകാര്‍ തമ്മില്‍ കൈയാങ്കളി. സിപിഒമാരായ ധനേഷും ദിനേഷും തമ്മിലായിരുന്നു കൈയാങ്കളി.

വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.


ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ്പി അറിയിച്ചു.


ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണം നടക്കും. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് നീക്കം.

Post a Comment

Previous Post Next Post