സഊദിയിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടു



റിയാദ്: സഊദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടു. ജിസാൻ ദർബിലാണ് പാലക്കാട് കാരാകുർഷി സ്വദേശി കുത്തേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം ഹൗസിൽ അബ്‌ദുൽ മജീദ് ആണ് കൊല്ലപ്പട്ടത്. നാൽപ്പത്തിനാല് വയസായിരുന്നു .

പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. വർഷങ്ങളായി ഇദ്ദേഹം പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു. മയ്യിത്ത് ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും 2 കുട്ടികളും നാട്ടിലാണ്.


സഊദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ദർബിലാണ് ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ഹീനകൃത്യം നടന്നത്. മൂന്ന് ബംഗ്ലാദേശി സ്വദേശികളിൽ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post