വീണ്ടും കടുവ ആക്രമണം ഗുണ്ടൽപേട്ടയിൽ മധ്യവയസ്കനെ കടുവ കൊന്നു തിന്നു

  


ഗുണ്ടൽപേട്ട: ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട താലൂക്കിലെ ഹാദി താഴ്വരയ്ക്ക് സമീപം ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിൻ്റെ അരികിൽ ആദി വാസി മധ്യവയസ്‌കനെ കടുവ കൊന്നു തിന്നു. ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയിൽ താമസിക്കുന്ന ബസവ (54) നെയാണ് കടുവ കൊല പ്പെടുത്തിയത്. ബസവ ഞായറാഴ്ച്‌ച കരകൗശല വസ്‌തുക്കൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയതായിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ല. തിങ്ക ളാഴ്ചയായിട്ടും ഇയാൾ എത്താതായതോടെ ആശങ്കയിലായ വീട്ടുകാർ വനമേഖലയിൽ തിരച്ചിൽ നടത്തി. എന്നാൽ, ഇയാളെ കണ്ടെത്താനായില്ല. ഒടുവിൽ ചൊവ്വാഴ്ച വനംവകുപ്പിനെ വിവരമറിയിച്ച് തിരച്ചിൽ നടത്തിയ പ്പോഴാണ് വനമേഖലയുടെ ഭാഗമായ വീരേശ്വര ഗുഡ്ഡയിൽ ബസവൻ മൃതദേഹം മുഖവും ശരീരത്തിൻ്റെ ചെറിയൊരു ഭാഗവുമായി കണ്ടെത്തി യത്. ബന്ദിപ്പൂരിലെ നഞ്ചൻഗുഡു താലൂക്കിലെ ബള്ളൂർ ഹുണ്ടിക്കടുത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു കർഷക സ്ത്രീയെ കടുവ കൊന്നു തിന്നിരുന്നു.

Post a Comment

Previous Post Next Post