കാട്ടുപന്നിയിടിച്ച്‌ ബൈക്ക് യാത്രക്കാരനു പരിക്ക്


മഗലംഡാം: കാട്ടുപന്നിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വക്കാല പടിഞ്ഞാറെ പാടം തെക്കുംഭാഗം വീട്ടില്‍ എം.സി.രാജുവിനാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ ഒമ്ബതരയോടെയാണ് സംഭവം. 


മംഗലംഡാമില്‍ നിന്നും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകുമ്ബോള്‍ മണിയൻചിറയ്ക്ക് ഇറങ്ങുന്ന റോഡില്‍ കുറുകെ ചാടിയ കാട്ടുപന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ രാജുവിന്‍റെ കാലിന് പരിക്കേറ്റു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post