മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി



മാവേലിക്കരയില്‍ ആറ് വയസുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിനില്‍ നിന്നാണ് ചാടിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂത്രം ഒഴിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു.



Post a Comment

Previous Post Next Post